Select surah Select surah 1 ഫാതിഹ [7] 2 ബഖറ [286] 3 ആലുഇംറാന് [200] 4 നിസാഅ് [176] 5 മാഇദ [120] 6 അന്‍ആം [165] 7 അഅ്റാഫ് [206] 8 അന്‍ഫാല്‍ [75] 9 തൌബ [129] 10 യൂനുസ [109] 11 ഹൂദ് [123] 12 യൂസുഫ് [111] 13 റഅ്ദ് [43] 14 ഇബ്റാഹീം [52] 15 ഹിജ്റ് [99] 16 നഹ് ല്‍ [128] 17 ഇസ് റാഅ് [111] 18 കഹ്ഫ് [110] 19 മറ് യം [98] 20 ത്വഹാ [135] 21 അന്പിയാ [112] 22 ഹജ്ജ് [78] 23 മുഅ്മിനൂന് [118] 24 നൂറ് [64] 25 ഷുഅറാ [77] 26 നംല് [227] 27 ഖസസ് [93] 28 അന്കബൂത്ത് [88] 29 റൂം [69] 30 ലുഖ്മാന് [60] 31 സജദ [34] 32 അഹ്സാബ് [30] 33 സബഅ് [73] 34 സബഅ് [54] 35 ഫാത്വിര് [45] 36 യാസീന്‍ [83] 37 സ്വാഫാത്ത് [182] 38 സ്വാദ് [88] 39 സുമര്‍ [75] 40 ഗാഫിര് [85] 41 ഫുസ്വിലത്ത് [54] 42 ഷൂറാ [53] 43 Az-Zukhruf [89] 44 ദുഖാന് [59] 45 ജാസിയ [37] 46 അഹ്ഖാഫ് [35] 47 മുഹമ്മദ് [38] 48 ഫതഹ് [29] 49 ഹുജറാത്ത് [18] 50 ഖാഫ് [45] 51 ദ്ദാരിയാത്ത് [60] 52 ത്വൂര് [49] 53 നജ്മ് [62] 54 ഖമറ് [55] 55 റ്വഹ്മാന് [78] 56 വാഖിഅ [96] 57 ഹദീദ് [29] 58 മുജാദല [22] 59 ഹഷ്റ് [24] 60 മുംതഹിന [13] 61 സ്വഫ് [14] 62 ജുമുഅ [11] 63 മുനാഫിഖൂന്‍ [11] 64 തഗാബുന് [18] 65 ത്വലാഖ് [12] 66 തഹ് രീം [12] 67 മുലക് [30] 68 ഖലം [52] 69 ഹാഖ [52] 70 മആരിജ് [44] 71 നൂഹ് [28] 72 ജിന്ന് [28] 73 മുസ്സമ്മില് [20] 74 മുദ്ദസിര് [56] 75 ഖിയാമ [40] 76 ഇന്സാന് [31] 77 മുര്സലാത്ത് [50] 78 നബഅ് [40] 79 നാസിആത്ത് [46] 80 അബസ [42] 81 തക് വീര്‍ [29] 82 ഇന്ഫിത്വാര് [19] 83 മുതഫിഫീന് [36] 84 ഇന്ഷിഖാഖ് [25] 85 ബുറൂജ് [22] 86 ത്വാരിഖ് [17] 87 അഅ് ലാ [19] 88 ഗാഷിയ [26] 89 ഫജ്റ് [30] 90 ബലദ് [20] 91 ഷംസ് [15] 92 ലൈല് [21] 93 ദ്വുഹാ [11] 94 ഇന്ഷിറാഹ് [8] 95 തീന് [8] 96 അലഖ് [19] 97 ഖദ്റ് [5] 98 ബയ്യിന [8] 99 സല്‍സല [8] 100 ആദിയാത്ത് [11] 101 ഖാരിഅ [11] 102 തകാഥുര് [8] 103 അസ്വ് റ് [3] 104 ഹുമസ [9] 105 ഫീല്‍ [5] 106 ഖുറൈശ് [4] 107 മാഊന്‍ [7] 108 കൌഥര് [3] 109 കാഫിറൂന്‍ [6] 110 നസ്വറ് [3] 111 മസദ് [5] 112 ഇഖ് ലാസ് [4] 113 ഫലഖ് [5] 114 നാസ് [6]
Select language Select language العربية English English - Yusuf Ali English - Transliteration Français Nederlands Türkçe Melayu Indonesia 中文 日本語 Italiano 한국어 മലയാളം Português Español اردو বাংলা தமிழ் České Deutsch فارسى Română Русский Svenska Shqip Azəri Bosanski Български Hausa كوردی Norwegian Polski soomaali Swahili Тоҷикӣ Татарча ไทย ئۇيغۇرچە Ўзбек ދިވެހި Sindhi
മലയാളം Surah ഫജ്റ് - Aya count 30
وَلَيَالٍ عَشْرٍۢ ﴿٢﴾
പത്തു രാത്രികള്‍ തന്നെയാണ സത്യം.
وَٱلشَّفْعِ وَٱلْوَتْرِ ﴿٣﴾
ഇരട്ടയും ഒറ്റയും തന്നെയാണ സത്യം
وَٱلَّيْلِ إِذَا يَسْرِ ﴿٤﴾
രാത്രി സഞ്ചരിച്ച് കൊണ്ടിരിക്കെ അത് തന്നെയാണ സത്യം.
هَلْ فِى ذَٰلِكَ قَسَمٌۭ لِّذِى حِجْرٍ ﴿٥﴾
അതില്‍ (മേല്‍ പറഞ്ഞവയില്‍) കാര്യബോധമുള്ളവന്ന് സത്യത്തിന് വകയുണേ്ടാ?
أَلَمْ تَرَ كَيْفَ فَعَلَ رَبُّكَ بِعَادٍ ﴿٦﴾
ആദ് സമുദായത്തെ കൊണ്ട് നിന്‍റെ രക്ഷിതാവ് എന്തു ചെയ്തുവെന്ന് നീ കണ്ടില്ലേ?
إِرَمَ ذَاتِ ٱلْعِمَادِ ﴿٧﴾
അതായത് തൂണുകളുടെ ഉടമകളായ ഇറം ഗോത്രത്തെ കൊണ്ട്
ٱلَّتِى لَمْ يُخْلَقْ مِثْلُهَا فِى ٱلْبِلَٰدِ ﴿٨﴾
തത്തുല്യമായിട്ടൊന്ന് രാജ്യങ്ങളില്‍ സൃഷ്ടിക്കപ്പെട്ടിട്ടില്ലാത്ത ഗോത്രം.
وَثَمُودَ ٱلَّذِينَ جَابُواْ ٱلصَّخْرَ بِٱلْوَادِ ﴿٩﴾
താഴ്‌വരയില്‍ പാറവെട്ടി കെട്ടിടമുണ്ടാക്കിയവരായ ഥമൂദ് ഗോത്രത്തെക്കൊണ്ടും
وَفِرْعَوْنَ ذِى ٱلْأَوْتَادِ ﴿١٠﴾
ആണികളുടെ ആളായ ഫിര്‍ഔനെക്കൊണ്ടും.
ٱلَّذِينَ طَغَوْاْ فِى ٱلْبِلَٰدِ ﴿١١﴾
നാടുകളില്‍ അതിക്രമം പ്രവര്‍ത്തിക്കുകയും
فَأَكْثَرُواْ فِيهَا ٱلْفَسَادَ ﴿١٢﴾
അവിടെ കുഴപ്പം വര്‍ദ്ധിപ്പിക്കുകയും ചെയ്തവരാണവര്‍.
فَصَبَّ عَلَيْهِمْ رَبُّكَ سَوْطَ عَذَابٍ ﴿١٣﴾
അതിനാല്‍ നിന്‍റെ രക്ഷിതാവ് അവരുടെ മേല്‍ ശിക്ഷയുടെ ചമ്മട്ടി വര്‍ഷിച്ചു.
إِنَّ رَبَّكَ لَبِٱلْمِرْصَادِ ﴿١٤﴾
തീര്‍ച്ചയായും നിന്‍റെ രക്ഷിതാവ് പതിയിരിക്കുന്ന സ്ഥാനത്തു തന്നെയുണ്ട്.
فَأَمَّا ٱلْإِنسَٰنُ إِذَا مَا ٱبْتَلَىٰهُ رَبُّهُۥ فَأَكْرَمَهُۥ وَنَعَّمَهُۥ فَيَقُولُ رَبِّىٓ أَكْرَمَنِ ﴿١٥﴾
എന്നാല്‍ മനുഷ്യനെ അവന്‍റെ രക്ഷിതാവ് പരീക്ഷിക്കുകയും അങ്ങനെ അവനെ ആദരിക്കുകയും അവന് സൌഖ്യം നല്‍കുകയും ചെയ്താല്‍ അവന്‍ പറയും; എന്‍റെ രക്ഷിതാവ് എന്നെ ആദരിച്ചിരിക്കുന്നു എന്ന്.
وَأَمَّآ إِذَا مَا ٱبْتَلَىٰهُ فَقَدَرَ عَلَيْهِ رِزْقَهُۥ فَيَقُولُ رَبِّىٓ أَهَٰنَنِ ﴿١٦﴾
എന്നാല്‍ അവനെ (മനുഷ്യനെ) അവന്‍ പരീക്ഷിക്കുകയും എന്നിട്ടവന്‍റെ ഉപജീവനം ഇടുങ്ങിയതാക്കുകയും ചെയ്താല്‍ അവന്‍ പറയും; എന്‍റെ രക്ഷിതാവ് എന്നെ അപമാനിച്ചിരിക്കുന്നു എന്ന്.
كَلَّا ۖ بَل لَّا تُكْرِمُونَ ٱلْيَتِيمَ ﴿١٧﴾
അല്ല, പക്ഷെ നിങ്ങള്‍ അനാഥയെ ആദരിക്കുന്നില്ല.
وَلَا تَحَٰٓضُّونَ عَلَىٰ طَعَامِ ٱلْمِسْكِينِ ﴿١٨﴾
പാവപ്പെട്ടവന്‍റെ ആഹാരത്തിന് നിങ്ങള്‍ പ്രോത്സാഹനം നല്‍കുന്നുമില്ല.
وَتَأْكُلُونَ ٱلتُّرَاثَ أَكْلًۭا لَّمًّۭا ﴿١٩﴾
അനന്തരാവകാശ സ്വത്ത് നിങ്ങള്‍ വാരിക്കൂട്ടി തിന്നുകയും ചെയ്യുന്നു.
وَتُحِبُّونَ ٱلْمَالَ حُبًّۭا جَمًّۭا ﴿٢٠﴾
ധനത്തെ നിങ്ങള്‍ അമിതമായ തോതില്‍ സ്നേഹിക്കുകയും ചെയ്യുന്നു.
كَلَّآ إِذَا دُكَّتِ ٱلْأَرْضُ دَكًّۭا دَكًّۭا ﴿٢١﴾
അല്ല, ഭൂമി പൊടിപൊടിയായി പൊടിക്കപ്പെടുകയും,
وَجَآءَ رَبُّكَ وَٱلْمَلَكُ صَفًّۭا صَفًّۭا ﴿٢٢﴾
നിന്‍റെ രക്ഷിതാവും, അണിയണിയായി മലക്കുകളും വരുകയും,
وَجِاْىٓءَ يَوْمَئِذٍۭ بِجَهَنَّمَ ۚ يَوْمَئِذٍۢ يَتَذَكَّرُ ٱلْإِنسَٰنُ وَأَنَّىٰ لَهُ ٱلذِّكْرَىٰ ﴿٢٣﴾
അന്ന് നരകം കൊണ്ടു വരപ്പെടുകയും ചെയ്താല്‍! അന്നേ ദിവസം മനുഷ്യന്ന് ഓര്‍മ വരുന്നതാണ്. എവിടെനിന്നാണവന്ന് ഓര്‍മ വരുന്നത്?
يَقُولُ يَٰلَيْتَنِى قَدَّمْتُ لِحَيَاتِى ﴿٢٤﴾
അവന്‍ പറയും. അയ്യോ, ഞാന്‍ എന്‍റെ ജീവിതത്തിനു വേണ്ടി മുന്‍കൂട്ടി (സല്‍കര്‍മ്മങ്ങള്‍) ചെയ്തുവെച്ചിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനെ!
فَيَوْمَئِذٍۢ لَّا يُعَذِّبُ عَذَابَهُۥٓ أَحَدٌۭ ﴿٢٥﴾
അപ്പോള്‍ അന്നേ ദിവസം അല്ലാഹു ശിക്ഷിക്കുന്നപ്രകാരം ഒരാളും ശിക്ഷിക്കുകയില്ല.
وَلَا يُوثِقُ وَثَاقَهُۥٓ أَحَدٌۭ ﴿٢٦﴾
അവന്‍ പിടിച്ചു ബന്ധിക്കുന്നത് പോലെ ഒരാളും പിടിച്ചു ബന്ധിക്കുന്നതുമല്ല.
يَٰٓأَيَّتُهَا ٱلنَّفْسُ ٱلْمُطْمَئِنَّةُ ﴿٢٧﴾
ٱرْجِعِىٓ إِلَىٰ رَبِّكِ رَاضِيَةًۭ مَّرْضِيَّةًۭ ﴿٢٨﴾
നീ നിന്‍റെ രക്ഷിതാവിങ്കലേക്ക് തൃപ്തിപ്പെട്ടുകൊണ്ടും, തൃപ്തി ലഭിച്ചു കൊണ്ടും മടങ്ങിക്കൊള്ളുക.
فَٱدْخُلِى فِى عِبَٰدِى ﴿٢٩﴾
എന്നിട്ട് എന്‍റെ അടിയാന്‍മാരുടെ കൂട്ടത്തില്‍ പ്രവേശിച്ചു കൊള്ളുക.
وَٱدْخُلِى جَنَّتِى ﴿٣٠﴾
എന്‍റെ സ്വര്‍ഗത്തില്‍ പ്രവേശിച്ചു കൊള്ളുക.